അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

ഡബ്ലിന്‍: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടന്‍. അയര്‍ലന്‍ഡിലൂടെ ഓടുന്ന ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലം ലഭ്യമാക്കും. കൂടാതെ ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

ഡബ്ലിന്‍ എം 50-യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സാര്‍വത്രികമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇത്തരം വാഹനങ്ങള്‍ക്ക് ഹോം ചാര്‍ജറുകള്‍ വാങ്ങിക്കുന്നതിനുള്ള ഗ്രാന്‍ഡും ലഭ്യമാണ്.

വരും വര്‍ഷങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറച്ച് കൊണ്ടുവരാന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ അയര്‍ലണ്ടില്‍ ഇത് കുറച്ച് കൊണ്ടുവരാന്‍ സ്വകാര്യ-പൊതു വാഹനങ്ങളില്‍ ഇലക്ട്രിക് എന്‍ജിനുകള്‍ ഉപയോഗിക്കാനുള്ള കര്‍മ്മ പദ്ധതികളും ആവിഷ്‌കരിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: