കാര്‍ പാര്‍ക്കിംഗില്‍ അഗ്‌നിബാധ; ബ്രിട്ടനില്‍ 1400 കാറുകള്‍ കത്തിയെരിഞ്ഞു

 

 

പുതുവര്‍ഷാഘോഷത്തിനിടെ ലിവര്‍പൂളില്‍ വന്‍ തീപിടുത്തം. ബഹുനില കാര്‍ പാര്‍ക്കില്‍ ആണ് തീപിടുത്തം ഉണ്ടായത്. 1400 വാഹനങ്ങള്‍ കത്തിനശിച്ചു. പുതുവര്‍ഷ ആഘോഷത്തിനെത്തിയവരുടെ വാഹനങ്ങളാണ് ഇവയെല്ലാം.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കിംഗ്സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്‌നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി. 1600 കാറുകള്‍ക്ക് സൗകര്യമുള്ള കാര്‍ പാര്‍ക്കിങ് ആയിരുന്നു ഇവിടുത്തേത്.

മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡിസംബര്‍ 28 മുതല്‍ ഇവിടെ ഹോഴ്‌സ് ഷോ നടന്നുവരുകയായിരുന്നു. 11000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണിവിടം. ഹോഴ്സ് ഷോയ്ക്കായി അറീനയില്‍ ആയിരങ്ങള്‍ എത്തിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: