പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

 

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് 25.5 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി.

കഴിഞ്ഞ 15 വര്‍ഷം കൊണ്ട് 3300 കോടി ഡോളറിന്റെ സഹായം പാകിസ്താന് നല്‍കിയത്. തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തരമായിരുന്നു അത്. നുണകളും വഞ്ചനയും മാത്രമാണ് ഇതില്‍ തിരിച്ച് ലഭിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്റിറലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്നും ഭീകരവാദത്തിന് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും പ്രസിഡന്റ് ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു. അമേരിക്കന്‍ പൗരന്‍മാരെ ബന്ധികളാക്കിയ ഭീകരകവാദികളെ കൈമാറുന്നതില്‍ പാകിസ്താന്റെ നിഷേധാത്മക സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് നല്‍കിയത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: