അയര്‍ലണ്ടുകാരുടെ ചോക്കലേറ്റ് തീറ്റ ഇങ്ങനെ…

ഡബ്ലിന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്കലേറ്റ് കഴിക്കുന്ന മൂന്നാമത്തെ രാജ്യം അയര്‍ലന്‍ഡ് തന്നെ. അടുത്തിടെ യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 155 മാര്‍സ് ബാര്‍ ചോക്കലേറ്റ് അകത്താകുന്നവര്‍ അയര്‍ലണ്ടില്‍ ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചോക്കലേറ്റ് തീറ്റയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് ആണെങ്കില്‍ രണ്ടാമത് ഓസ്ട്രിയയും മൂന്നാം സ്ഥാനം അയര്‍ലണ്ടിനും ആണ്.

രാജ്യത്ത് പൊണ്ണത്തടി ഉള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒരു പരിധി വരെ ചോക്കലേറ്റിനോടുള്ള താല്പര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വര്‍ഷംതോറും നൂറുകണക്കിന് ചോക്കലേറ്റ് നിര്‍മ്മാണകേന്ദ്രങ്ങളാണ് അയര്‍ലണ്ടില്‍ പൊട്ടിമുളക്കുന്നത്. അയര്‍ലണ്ടിലെ ചോക്കലേറ്റ് കമ്പനികള്‍ക്കും രാജ്യത്ത് നടപ്പില്‍ വരുത്തുന്ന ഷുഗര്‍ ടാക്‌സ് നിര്‍ബന്ധമാക്കാന്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാവുന്നതായും വാര്‍ത്തകള്‍ ഉണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: