ന്യൂഇയര്‍ ദിനത്തില്‍ ലിവര്‍പൂള്‍ കാര്‍പാര്‍ക്കില്‍ വന്‍ അഗ്‌നിബാധ: 1400 കാറുകള്‍ കത്തിനശിച്ചു; ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി

ലിവര്‍പൂള്‍: കാര്‍ പാര്‍ക്കില്‍ ഉണ്ടായ വന്‍ തീ പിടുത്തത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി. ന്യൂഇയറിന് നടത്തപ്പെടുന്ന ഈ ഷോ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു തീപിടുത്തം. കാര്‍ പാര്‍ക്കില്‍ 1400 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ കാറുകള്‍ ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഫയര്‍ യുണിറ്റ് സംഭവസ്ഥലത്ത് എത്തി രണ്ട് കാറുകളില്‍ നിന്നായി വളര്‍ത്തു നായ്ക്കളെ രക്ഷപ്പെടുത്തി.

അപകടത്തില്‍ നിന്നും പലരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറുകള്‍ കത്തിനശിച്ചതുമൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: