മൈക്ക ലീമെറിക് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

ലീമെറിക്: മൈക്ക ലീമെറിക് അസോസിയേഷന്റെ ക്രിസ്മസ് പരിപാടികള്‍ ഈ വര്‍ഷവും വിവിധ കലാ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടകകര്‍മ്മം മൈക്ക അസോസിയേഷന്റെ പ്രസിഡന്റ് രാജേഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള കഹാര്‍ കോണ്‍കോളീഷിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു പരിപാടികള്‍ നടത്തപ്പെട്ടത്. ഗാനമേള, സ്‌കിറ്റ്, തുടങ്ങിയ കലാപരിപാടികളും അരങ്ങു തകര്‍ത്താടി. ആണുങ്ങളുടെ ഒപ്പന പരിപാടിയിലെ വൈവിധ്യമാര്‍ന്ന ഇനമായി മാറി .

ഇത്തവണത്തെ ക്രിസ്മസ് പ്രോഗ്രാമില്‍ മികച്ച ഡാന്‍സ് പരിപാടിയുമായി വീണ്ടും ഗ്രേസും,അന്നയും എത്തി. മലയാളികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ പരിപാടിയില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ച ഈ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷവും ഇരുവരും മലയാളി അസോസിയേഷന്‍ പരിപാടിയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ഇരുവരും മിന്നുന്ന പെര്‍ഫോമന്‍സുമായി കാഴ്ചക്കാരെ നൃത്തലോകത്തേക്ക് ആകര്‍ഷിച്ചത്.

ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയ ഇരുവരും ലിമെറിക്ക് മലയാളി അസോസിയേഷന്‍ ക്രിസ്മസ് പ്രോഗ്രാമില്‍ പ്രധാന ആകര്‍ഷമായി മാറി. മോണലീന്‍ നാഷണല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗ്രേസ് ബോബിയും, എന്നിസിലെ CB നാഷണല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്ന ജസ്റ്റിനുമാണ് ഈ കൂട്ടുകെട്ടിലെ കലാകാരികള്‍.

 

കലാസ്വാദകരില്‍ വേറിട്ട കാഴ്ചയൊരുക്കിയ ഇരുവരുടെയും ഡാന്‍സ് പെര്‍ഫോമന്‍സ് അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. നൃത്താധ്യാപികയായ ശരണ്യയുടെ ശിക്ഷണത്തിലാണ് ഇരുവരും നൃത്തലോകത്തേക്ക് ചുവടുവെച്ചത്. അയര്‍ലണ്ട് മലയാളികളായ ബോബി, പ്രിന്‍സി ദമ്പതിമാരുടെ മകളാണ് ഗ്രേസ് ബോബി. ജസ്റ്റിന്റെയും പ്രിറ്റിയുടെയും മകളാണ് അന്ന ജസ്റ്റിന്‍.

 

Share this news

Leave a Reply

%d bloggers like this: