തണുത്തുവിറച്ച് അയര്‍ലണ്ട്: താപനില -6 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താപനില വീണ്ടും താഴ്ന്ന് -6 ഡിഗ്രിയിലെത്തുമെന്ന് മെറ്റ് ഏറാന്‍. മണ്‍സ്റ്റര്‍, ലിന്‍സ്റ്റര്‍, കൊണാട്ട്, എന്നിവടങ്ങളിലും ഡോണിഗെല്‍, മോനാഗന്‍, കാവന്‍ കൗണ്ടികളിലും ഓറഞ്ച് വാണിംഗ് പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് രാത്രി 9 പി.എം മുതല്‍ നാളെ 10 എ.എം വരെ ആയിരിക്കും വാണിംഗ് നിലനില്‍ക്കുക.

ശൈത്യം പടിഞ്ഞാറന്‍ മേഖലയെ പ്രതികൂലമായി ബാധിച്ചുവരികയാണ്. രാത്രിയില്‍ മഞ്ഞു വീഴ്ച്ച വീണ്ടും ശക്തമായേക്കും.മോട്ടോറിസ്റ്റുകള്‍ അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കാന്‍ നിര്‍ദേശമുണ്ട്. തണുപ്പിനെ പ്രധിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മെറ്റ് ഏറാന്‍ അറിയിപ്പ് നല്‍കി.

 

Share this news

Leave a Reply

%d bloggers like this: