പ്ലാസ്റ്റിക് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ബ്രെക്‌സിറ്റ് അനന്തര കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റില്‍ നേരിടാന്‍ പോകുന്ന വിടവ് പരിഹരിക്കാന്‍ പ്ലാസ്റ്റിക് ടാക്‌സ് ഏര്‍പ്പെടുത്തുന്നതു പരിഗണനയില്‍. ഇതുവഴി പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷ. പായ്ക്ക് ചെയ്യുമ്പോഴാണോ ഉപയോഗിക്കുമ്പോഴാണോ ഉപേക്ഷിക്കുമ്പോഴാണ് നികുതി ഇടാക്കുക എന്ന കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും. 2020 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തിലെ ബജറ്റ് തയാറാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലാണ് ഇങ്ങനെയൊരു ആശയം ഉന്നയിക്കപ്പെട്ടത്.

യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതോടെ യൂണിയന്‍ ബജറ്റില്‍ 12~13 ബില്യന്‍ യൂറോയുടെ കുറവു വരുമെന്നാണ് കണക്കാക്കുന്നത്. കിട്ടുന്നതിലധികം തുക യൂണിയനിലേക്കു നല്‍കുന്ന പത്ത് അംഗരാജ്യങ്ങളിലൊന്നാണ് യുകെ. അവരെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കുന്നത് ജര്‍മനിയും ഫ്രാന്‍സും മാത്രമാണ്. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നാണ് ബജറ്റ് തുക സമാഹരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമുദ്രങ്ങളിലായി പ്രതിവര്‍ഷം 12 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളുന്നത്. പുതിയ നിയമം വരുന്നതോടെ പ്ലാസ്റ്റിക് ഉപയോഗത്തിന് ഒരു പരിധി വരെ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വരുമ്പോള്‍ ആളുകള്‍ പേപ്പറുകളിലേക്ക് വഴിമാറും. അതേസമയം, ഇത്രയധികം പേപ്പറുകള്‍ എവിടെ നിന്ന് വരുമെന്ന ചോദ്യവുമുണ്ട്. ഇത് വന്‍ തോതില്‍ വന നശീകരണത്തിന് ഇടയാക്കുമെന്ന അഭിപ്രായമുണ്ട്. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് അധികൃതര്‍ വ്യ്ക്തമാക്കി.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: