മന്ത്രിസഭ പാസാക്കിയ അബോര്‍ഷന്‍ ബില്ലില്‍ നിയമ ഭേദഗതിക്ക് സാധ്യത: അണ്‍ബോണ്‍ ചൈല്‍ഡ് പ്രയോഗത്തിന് സുപ്രീം കോടതിയുടെ നിര്‍വചനം ഉടന്‍…

ഡബ്ലിന്‍: അബോര്‍ഷന്‍ വിസയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്ന അയര്‍ലണ്ടില്‍ ഇതുമായി ബന്ധപെട്ടല്ലെങ്കിലും അണ്‍ബോണ്‍ എന്ന പ്രയോഗത്തിന് വ്യക്തമായ നിര്‍വചനം അടുത്ത ഫെബ്രുവരിയില്‍. സുപ്രീം കോടതിയില്‍ എമിഗ്രെഷനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കേസിന്റെ വാദമാണ് നടക്കാനിരിക്കുന്നത്. ഇതില്‍ ജനിക്കാനിരിക്കുന്ന കുട്ടിയുടെ അവകാശത്തങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുറത്ത് വരും.

ജനിക്കാനിരിക്കുന്ന കുട്ടി എന്ന പ്രയോഗത്തിന് ഭരണഘടനാപരമായി നിലനില്‍ക്കുന്ന വിധിക്ക് അയര്‍ലന്‍ഡ് കാതോര്‍ക്കുകയാണ്. കീഴ് കോടതികളിലും ഇതുമായി ബന്ധപ്പെട്ട കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ആയിരിക്കും നിയമമായി മാറുക. നൈജീരിയക്കാരനും അയാളുടെ ഗര്‍ഭിണിയായ ഐറിഷുകാരി കാമുകിയും ഉള്‍പ്പെടുന്ന കേസ് ഫയല്‍ ചെയ്തത് എമിഗ്രെഷന്‍ വകുപ്പ് ആണ്. ഈ കേസില്‍ നിയമപരമായി വിവാഹം കഴിക്കാതെ സ്ത്രീ ഗര്‍ഭിണി ആകുമ്പോള്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശങ്ങളുമായി ബന്ധെപ്പട്ട കേസ് ആണിത്.

 

അടുത്ത മെയില്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവുമായി ബന്ധപ്പെട്ട റഫറണ്ടം നടത്താനിരിക്കുന്നതിനാല്‍ അടുത്ത മാസം തന്നെ സുപ്രീം കോടതി വിധി പുറത്ത് വരും. അമ്മക്ക് ആണോ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ആണോ പ്രാധാന്യം നല്‍കേണ്ടത് എന്നതും ഈ വിധിയില്‍ വിശദമാക്കും. യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: