മൂടല്‍മഞ്ഞ് ശക്തം: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു

ഡബ്ലിന്‍: സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ചില വിമാനങ്ങള്‍ ഷാനോനില്‍ തിരിച്ചിറക്കി. റൈന്‍ എയറിന്റെ രണ്ട് സര്‍വീസുകളില്‍ ഒന്ന് ഷാനോനിലും മറ്റൊന്ന് ലിവര്‍പൂളിലും ഇറക്കി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനങ്ങളും ഷാനോനില്‍ തിരിച്ചിറക്കിയതില്‍ ഉള്‍പ്പെടുന്നു.

ഡബ്ലിനിലും അയര്‍ലണ്ടിലെ കിഴക്കന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് വ്യോമ ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. രാത്രി സമയത്ത് മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് ഗതാഗത മേഖലയെ മൊത്തം വിഷമസന്ധിയിലാക്കുന്നുണ്ട്. വ്യോമഗതാഗതം മാത്രമല്ല, രാജ്യത്തെ റോഡ് ഗതാഗതവും മൂടല്‍ മഞ്ഞിന്റെ സാന്നിധ്യത്തില്‍ ദുര്‍ഘടമായി തീരുകയാണ്.

മോട്ടോറിസ്റ്റുകള്‍ക്ക് മെറ്റ് എറാന്റെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശം പുറത്ത് വന്നു. റോഡ് സുരക്ഷാ അതോറിറ്റിയുടെ സേവനങ്ങളും തുടരുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: