ഐറിഷ് ഉപഭോക്താക്കള്‍ക്കിടയില്‍ ചില ഉല്പന്നങ്ങളോട് പ്രീയം കുറയുന്നു: യൂറോ സ്റ്റാറ്റ് സര്‍വേ ഫലം പുറത്ത്

ഡബ്ലിന്‍: അയര്‍ലണ്ടുകാരുടെ ഉപഭോഗ സംസ്‌കാരത്തില്‍ ചില ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ മുന്തിയ പരിഗണന നല്‍കിയിരുന്ന പല ഉല്പന്നങ്ങള്‍ക്കും ഇപ്പോള്‍ പ്രീയം കുറഞ്ഞ് വരികയാണ്. യൂറോ സ്റ്റാറ്റ് പുറത്തുവിട്ട സര്‍വേഫലം അനുസരിച്ച് വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങികൂട്ടുന്നതില്‍ ഐറിഷുകാര്‍ക്കിടയില്‍ താല്പര്യം കുറഞ്ഞു വരികയാണ്.

2012 വരെ ഈ ഉത്പന്നങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തില്‍ 900 യൂറോ വരെ ചെലവിടാന്‍ തയ്യാറായപ്പോള്‍ 2017-ല്‍ ഇത് ഏകദേശം 600 യൂറോ ആയി കുറഞ്ഞു. യൂണിയന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ വാര്‍ഷിക നിരക്ക് ആണിത്. എന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങികൂട്ടുന്നതില്‍ ഇവരുടെ താല്പര്യം വര്‍ധിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍ എന്നിവയോടും ഇവര്‍ക്ക് താല്പര്യം വര്‍ധിച്ചിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: