അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്റെ ഭാര്യയ്ക്ക് യുഎസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ട്രംപിന്റെ ക്ഷണം

 

അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ശ്രീനിവാസ് കുച്ചിഭോട്ലയുടെ വിധവ സുനൈന ദുമാലയെ യുഎസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിച്ചു. ജനുവരി 30നാണ് സമ്മേളനം. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ നേവി ഉദ്യോഗസ്ഥനാണ് ശ്രീനിവാസ് കുച്ചിഭോട്ലയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കന്‍സാസില്‍ വെച്ചാണ് ഇന്ത്യക്കാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല (32) കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ്. കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ ഒരു അമേരിക്കന്‍ പൗരന്‍ എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ എന്നാക്രോശിച്ച് ശ്രീനിവാസനും സുഹൃത്തുക്കള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

ശ്രീനിവാസിനെ വിവാഹം കഴിച്ചാണ് ദുമാല അമേരിക്കയില്‍ എത്തിയത്. ശ്രീനിവാസിന്റെ മരണത്തിന് ശേഷം അമേരിക്കയില്‍ താമസിക്കുന്നതിനുള്ള പെര്‍മിഷന്‍ തനിക്ക് നഷ്ടമായെങ്കിലും ഏറ്റവുമൊടുവില്‍ ദുമാല അമേരിക്കന്‍ പൗരത്വം നേടിയെടുത്തിരുന്നു. ശ്രീനിവാസിന്റെ ചരമവാര്‍ഷികത്തില്‍ ഇന്ത്യയിലേയ്ക്ക് വരുന്നതിനുള്ള ഒരുക്കത്തിലാണ് ദുമാല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: