സമയ ക്ലിപ്തത പാലിക്കുന്ന ലോകത്തെ മികച്ച 10 എയര്‍ലൈനുകളില്‍ എയര്‍ലിംഗസും

കൃത്യതയോടെ സമയക്രമം പാലിക്കുന്ന ലോകത്തെ ഏറ്റവും മികച്ച 10 വിമാന കമ്പനികളുടെ പട്ടികയിലാണ് എയര്‍ലിംഗ്സ് ഇടം പിടിച്ചത്. പ്രശസ്ത ട്രാവല്‍ കമ്പനിയായ OAG നടത്തിയ പന്‍ച്വാലിറ്റി ലീഗ് സര്‍വേയിലാണ് എയര്‍ലിംഗസ് പതതാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം എയര്‍ലിംഗസിന്റെ 84.46 ശതമാനം വിമാന സര്‍വീസുകളും കൃത്യസമയം പാലിച്ചതായി കണ്ടെത്തി.

OAG കൃത്യസമയം കണക്കാക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിച്ച സമയത്തിന്റെ 14 മിനിറ്റിനകം ഫ്ളൈറ്റ് ഡിപ്പാര്‍ട്ട് ചെയ്യപ്പെടുകയും പറഞ്ഞ സമയത്തിന്റെ 14 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അറൈവല്‍ ചെയ്യപ്പെടുകയും വേണം. ലോകത്തെ പ്രശസ്തമായ 250 എയര്‍ലൈനുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഓണ്‍ ടൈം പെര്‍ഫോമന്‍സ് അനുസരിച്ച് ആദ്യസ്ഥാനത്തെത്തിയത് 90.01 ശതമാനം കൃത്യതയോടെ സര്‍വീസ് നടത്തുന്ന ലാത്വിയന്‍ എയര്‍ലൈനായ എയര്‍ബാള്‍ട്ടിക് ആണ്.

Top 10 Airlines by on-time performance (OTP) 2018

  1. airBaltic (90.01%)

  2. Hong Kong Airlines (88.83%)

  3. Hawaiian Airlines (87.24%)

  4. Copa Airlines (86.39%)

  5. Qantas Airways (86.18%)

  6. Japan Airlines (85.27%)

  7. Vueling Airlines (85.25%)

  8. Jetstar Asia (85.08%)

  9. Skymark Airlines (85%)

  10. Aer Lingus (84.46%)

ഡികെ

 

Share this news

Leave a Reply

%d bloggers like this: