DMA യുടെ പന്ത്രണ്ടാമത് ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണോജ്യലമായി

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡായുടെ പൊന്‍തിളക്കമായ DMA യുടെ പന്ത്രണ്ടാമത് ക്രിസ്മസ് പുതുവത്സരാഘോഷം ആവേശകരമായി. നിറ ദീപം തെളിയിച്ചു ആഘോഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ച ചീഫ് ഗസ്റ്റ് ഫാദര്‍ ഷോണ്‍ ധൂളി യുടെ ക്രിസ്മസ് സന്ദേശം സമൂഹത്തിന്റെ ദീപമായി വര്‍ത്തിക്കേണ്ടതിനെ കുറിച്ച് ഏവരെയും ഓര്‍മപ്പെടുത്തി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തുടങ്ങിയ പരിപാടി രാത്രി 10 :30 യോടെ അവസാനിച്ചു. അയര്‍ലണ്ടിലെ പ്രമുഖ ഗാനമേള ട്രൂപ്പായ ജോഷിയുടെ ഡബ്‌ളിന്‍ ബീറ്റ്‌സിന്റെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടിക്ക് DMA പ്രസിഡന്റ് ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു , സെക്രട്ടറി ബിനോയ് ജോസഫ് സ്വാഗതം ആശംസിച്ചു. പരിപാടികളില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ട്രെഷറര്‍ റോയ്‌സ് ജോണ്‍ നന്ദി അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: