റൈന്‍ എയര്‍ യാത്രക്കാര്‍ക്ക് ബാഗേജ് നിയന്ത്രണം ഇന്ന് മുതല്‍

ഡബ്ലിന്‍: പ്രയോറിറ്റി കസ്റ്റമേഴ്സ് അല്ലാത്ത യാത്രികള്‍ക്ക് തിങ്കളാഴ്ച മുതല്‍ റൈന്‍ എയര്‍ വിമാനത്തില്‍ പുതിയ ബാഗേജ് നിയത്രണം വരുന്നു. ഇത്തരം യാത്രക്കാര്‍ക്ക് ചെറിയ ഒരു ക്യാരി ബാഗ് മാത്രമേ യാത്രയില്‍ അനുവദിക്കപ്പെടുകയുള്ളു. പ്രയോറിറ്റി വിഭാഗത്തില്‍പ്പെടുന്ന യാത്രികര്‍ക്ക് രണ്ട ബാഗേജുകള്‍ കൈവശം വെയ്ക്കാം. നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് വലിയ ബാഗ് ബോര്‍ഡിങ് ഗേറ്റുവരെ കൊണ്ടുവരാന്‍ മറ്റു ചെര്‍ജ്ജുകള്‍ ഈടാക്കില്ലെന്നും റൈന്‍ എയര്‍ അറിയിച്ചു.

യാത്രക്കാര്‍ രണ്ട് ക്യാരി ബാഗുകള്‍ വീതം കൈവശം വെയ്ക്കുമ്പോള്‍ ക്യാബിന്‍ സ്പേസ് കുറഞ്ഞതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് റൈന്‍ എയര്‍ വക്താവ് അറിയിച്ചു. മാത്രമല്ല, ബാഗേജുകളുടെ എണ്ണം കൂടുന്നത് വിമാനം വൈകാന്‍ ഇടയാക്കുന്നുണ്ട്. Always Getting Better എന്ന പദ്ധതിയുടെ ഭാഗമാണിതെന്നും റൈന്‍ എയര്‍ പറയുന്നു.

നേരത്തെ 15 കിലോഗ്രാം തൂക്കം അനുവദിച്ചിരുന്ന ബാഗേജുകള്‍ക്ക് ഇപ്പോള്‍ അത് 20 കിലോ ആക്കി മാറ്റി. ഇതിനുള്ള ചാര്‍ജ്ജ് 35 യൂറോയില്‍ നിന്നും 25 ആക്കിയും കുറച്ചു.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: