പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്ലാന്റ്

 

സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ഐസ്ലാന്റ് ലോകത്തു ആദ്യമായി പ്ലാസ്റ്റിക് രഹിത റീട്ടെയിലര്‍ ആവുന്നു. കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് രഹിതമായിരിക്കും. പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാനാണ് ഐസ്ലാന്റ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. കമ്പനിയുടെ 1400 ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങും 900 സ്റ്റോറുകളും അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ്ണമായി പ്ലാസ്റ്റിക് മുക്തമായിരിക്കും.

പേപ്പര്‍ , പള്‍പ്പ് ട്രീകളും പാക്കറ്റുകളും ആയിരിക്കും പകരം. ഇവ വീണ്ടും സംസ്‌കരിച്ചു ഉപയോഗിക്കാവുന്നതായിരിക്കും. 2023 ഓടെ ഐസ്ലാന്റ് സൂപ്പര്‍മാര്‍ക്കറ്റ് മൊത്തത്തില്‍ പ്ലാസ്റ്റിക് വിമുക്തമായിരിക്കും. മറ്റു സൂപ്പര്‍മാര്‍ക്കറ്റ് കളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ ഇതോടെ നിബന്ധിതമായിരിക്കുകയാണ്.

ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ വയ്ക്കുന്നത് ആരോഗ്യത്തിനു ഭീഷണിയാണ്. മാത്രമല്ല, പ്ലാസ്റ്റിക് കവറുകള്‍ വലിയ പരിസ്ഥി മലിനീകരണവും ആണ്. സ്വന്തമായി കപ്പ് കൊണ്ടുവരുന്നവര്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതികള്‍ ഇതിനോടകം കോഫിഷോപ്പുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ നല്‍കിയിട്ടും ഡിസ്പോസിബിള്‍ ഗ്ലാസുകളുടെ ഉപയോഗം കൂടുന്നതായാണ് കണ്ടെത്തല്‍ .

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: