പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അയര്‍ലണ്ടില്‍ കൂടുതല്‍ ക്ലൈമറ്റ് ആക്ഷന്‍ ഓഫീസുകള്‍ തുറക്കുന്നു

ഡബ്ലിന്‍: പ്രാദേശിക തലത്തില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ 4 ക്ലൈമറ്റ് ആക്ഷന്‍ ഓഫീസുകള്‍ തുറക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡെന്നീസ് നോട്ടന്‍. ലോക്കല്‍ അതോറിറ്റികളെ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളില്‍ ദുരന്ത നിവാരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ മുന്‍കൂട്ടി പ്ലാനുകള്‍ തയ്യാറാക്കി നടപ്പില്‍വരുത്തുകയാണ് ക്ലൈമറ്റ് ആക്ഷന്‍ ഓഫീസുകള്‍ തുറക്കുന്നതിലൂടെ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്.

പുതിയ National Climate Change Mitigation Plan-ന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപനം. കഴിഞ്ഞ ഒക്ടോബറില്‍ കടന്നുവന്ന സ്റ്റോം ഒഫീലിയ പോലുള്ള കൊടുങ്കാറ്റുകള്‍ നേരിടാന്‍ അയര്‍ലന്‍ഡ് സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 156 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ രാജ്യത്ത് 385,000 പേര്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോള്‍ ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്ക് ആഴ്ചകളോളം കുടിവെള്ളം നിഷേധിക്കപ്പെട്ടിരുന്നു.

വെള്ളപ്പൊക്ക ഭീഷണിയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ചെറിയ മഴ പോലും വെള്ളക്കെട്ടുകളുണ്ടാക്കുന്നു. പടിഞ്ഞാറന്‍ കൗണ്ടികളില്‍ പ്രത്യേക പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയതലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രാദേശിക തലത്തിലും വേണ്ടത്ര പ്രയോജനപ്രദമാക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: