ക്രിസ്മസിന് മുന്‍പ് ഫ്‌ലൂ മരണസംഖ്യയില്‍ വന്‍ വര്‍ദ്ധനവ്: എച്ച്.എസ്.ഇ റിപ്പോര്‍ട്ട് പുറത്തുവന്നു

ഡബ്ലിന്‍: ക്രിസ്മസിന് മുന്‍പ് അയര്‍ലണ്ടില്‍ പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി എച്ച്.എസ്.ഇ വ്യക്തമാക്കി. 24 പേര്‍ ഇത്തരത്തില്‍ മരണമടഞ്ഞു. മധ്യവയസ്‌കരും വയസായവരുമാണ് കൂടുതലും മരണപ്പെട്ടത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ വന്‍ പനിബാധയായിരുന്നു ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തക്കസമയത്ത് പ്രതിരോധ മരുന്നുകള്‍ എടുക്കാത്തവരിലാണ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് എച്ച്.എസ്.ഇ യുടെ അസിസ്റ്റന്റ് നാഷണല്‍ ഡയറക്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഡോക്ടര്‍ കെവിന്‍ കെല്ലര്‍ പറയുന്നു. കുത്തിവെയ്പ്പ് എടുത്ത ചുരുക്കം ചിലരിലും പണി ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്ക പരാതിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് അസുഖങ്ങള്‍ ബാധിച്ചവരിലായിരുന്നു പകര്‍ച്ചപ്പനി കൂടുതലും പടര്‍ന്നുപിടിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: