മഞ്ഞിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല: രാജ്യവ്യാപകമായി വീണ്ടും യെല്ലോ വാണിങ്

ഡബ്ലിന്‍: മഞ്ഞ് വീഴ്ച ശക്തമായതിനെ തുടര്‍ന്ന് അയര്‍ലന്‍ഡ് മുഴുവന്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌കരമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആള്‍സ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് കോനാട്ടിലും ഐസ് കൂമ്പാരമായി മാറിയിരിക്കുകയാണ്.

മഞ്ഞിനൊപ്പം ഒറ്റപ്പെട്ട ഇടിയോടുകൂടിയുള്ള മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കുന്നു. പലയിടങ്ങളിലും താപനില സബ് സീറോയില്‍ തുടരുകയാണ്. വാരാന്ത്യത്തിലും മഞ്ഞുവീഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഊഷ്മാവില്‍ നേരിയ പുരോഗതി പ്രതീക്ഷിക്കാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: