ഗൃഹാതുരത്വമുണര്‍ത്തുന്ന കരോള്‍ ഗാനാലാപനവുമായി ‘നീന വോയിസ് ‘

 

നീന ( കൗണ്ടി ടിപ്പററി) : മനസ്സില്‍ മായാതെ നില്‍ക്കുന്ന പഴയ കാല കരോള്‍ ഗാനങ്ങളെ കോര്‍ത്തിണക്കികൊണ്ടു നീനയിലെ ഒരു പറ്റം യുവപ്രതിഭകള്‍ അണിയിച്ചൊരുക്കിയ കരോള്‍ ഗാനാലാപനം ശ്രദ്ധേയമാകുന്നു. എട്ടില്‍പരം ഗാനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വരികള്‍ താളാത്മകമായി സംയോജിപ്പിച്ചു അവതരിപ്പിക്കുന്നു എന്നതാണ് ഈ അവതരണത്തെ പതിവിലും വ്യത്യസ്തമാക്കുന്നത്.

പതിനൊന്നു മിനിറ്റ് നീളുന്ന ഈ ഗാനാലാപനം ഗൃഹാതുരത്വം നിറയുന്ന ചെറുപ്പകാലത്തേയ്ക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയം ഇല്ല.

‘നീനാ കൈരളി’ സമൂഹത്തിന്റെ പിന്തുണയോടും പ്രോത്സാഹനത്തോടും കൂടി നീനാ സെന്റ് മേരീസ് പള്ളിയില്‍ വച്ച് ചിത്രീകരിച്ച ഈ ഗാനവിരുന്നിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സന്ദീപ് ചോലാട്ട് ആണ്.

 

 

വാര്‍ത്ത : ജോബി മാനുവല്‍

 

Share this news

Leave a Reply

%d bloggers like this: