പ്രകൃതി ദുരന്തങ്ങളില്‍ വര്‍ഷാവര്‍ഷം അയര്‍ലന്‍ഡിന് നഷ്ടമാകുന്നത് ബില്യണുകള്‍

ഡബ്ലിന്‍: പ്രകൃതി ദുരന്തങ്ങള്‍ അയര്‍ലന്‍ഡിന് ഓരോ വര്‍ഷവും വരുത്തിവെയ്ക്കുന്നത് ബില്യണ്‍ യൂറോ നഷ്ടങ്ങള്‍. ദി നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫ്രെയിംവര്‍ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തിനേറ്റ നഷ്ടം കണക്കാക്കിയത്. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി വന്ന കൊടുംകാറ്റുകള്‍ അയര്‌ലണ്ടിന്റെ സാമ്പത്തിക മേഖലയെയും സാരമായി ബാധിച്ചിരുന്നു. വെള്ളവും, വൈദ്യുതിയും ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ക്ക് സ്റ്റേറ്റ് ഫണ്ടില്‍ നിന്നും വന്‍ തുക മാറ്റിവെയ്ക്കേണ്ടിവരുന്നു

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവിടേണ്ട തുക വകമാറ്റി ചെലവിടേണ്ടിയും വന്നു. അതായത് ദുരന്ത നിവാരണത്തിനുവേണ്ടി മാറ്റിവെച്ച തുകയിലും കൂടുതല്‍ ചെലവാണ് ഈ വര്‍ഷം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ടു തയ്യാറെടുപ്പുകള്‍ നടത്തുന്നതിലൂടെ ഈ വെല്ലുവിളി പരിഹരിക്കാന്‍ കഴിയും.

വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പില്‍ വരുത്തിയാല്‍ വന്‍ സാമ്പത്തിക ചെലവുകളെ വലിയൊരളവില്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരവും നല്‌കേണ്ടിവരുബോള്‍ വന്‍ ബാധ്യതായാണ് ഓരോ പ്രകൃതി ദുരന്തവും സമ്മാനിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: