ഇന്ത്യയിലെ വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം

 

വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം. ഇന്ത്യന്‍ ആകാശപരിധിയിലൂടെ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഉപഗ്രഹ-ഭൂതല നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.

കുറഞ്ഞത് മൂവായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ ട്രായി നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മൊബൈല്‍ ഫ്ളൈറ്റ് മോഡിലായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. വൈഫൈ സൗകര്യം ലഭ്യമായിരിക്കും. ഇത് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം എന്നതാണ് ട്രായിയുടെ നിര്‍ദേശം.

ഇന്ത്യന്‍ ആകാശപരിധിയിലൂടെ സഞ്ചരിക്കുന്ന ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളില്‍ ശബ്ദ-ഡാറ്റാ- വീഡിയോ സേവനങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള ട്രായിയുടെ അഭിപ്രായം ഓഗസ്റ്റ് പത്തിനാണ് ടെലികോം വകുപ്പ് ആരാഞ്ഞത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: