രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പരാതി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

 

രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഈയടുത്ത് തന്നെ മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ വിമാനം നേരത്തെ പുറപ്പെട്ടതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ഈ മേഖലയില്‍ നിന്നും ഉണ്ടാകുന്നത്. രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങളും അവരുടെ പരാതികളും എയര്‍ലൈന്‍ കമ്പനികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരാതികള്‍ ഉയരുകയും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യോമയാനകമ്പനികള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യാത്രക്കാരുടെ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ തയ്യാറാവണമെന്നും ഏറ്റവും കുറഞ്ഞവേതനത്തിന് ആളുകളെ ജോലിക്കെടുക്കുകയും, ഏറ്റവും വില കുറഞ്ഞ വിമാനം പറപ്പിക്കുകയും ചെയ്താല്‍ സേവനത്തിന് ഗുണമേന്മയുണ്ടാകില്ലെന്നും രാജീവ് നയന്‍ ചൗബിപറഞ്ഞു. ആദ്യം വിമാനക്കമ്പനികള്‍ സ്വന്തം ജീവനക്കാരെ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: