ആമസോണിന്റെ ഡബ്ലിനിലെ ഡേറ്റാ സെന്റര്‍ പ്രോജക്ടിന് പച്ചക്കൊടി

ആഗോള ഭീമന്മാരായ ആമസോണ്‍ വന്‍മുതല്‍ മുടക്കുമായി ഡബ്ലിനില്‍. നിര്‍മ്മിക്കുന്ന ഒരു ബില്യന്‍ യൂറോയുടെ ഡാറ്റാ സെന്റര്‍ കോംപ്ലക്‌സ് പദ്ധതി പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിനു സമര്‍പ്പിച്ചു. ഇതിന്റെ ആദ്യഘട്ട പ്ലാനിന് കൗണ്‍സില്‍ അനുമതിയും നല്‍കി.ആന്‍ ബോര്‍ഡ് പ്ലിയേനേലയും പദ്ധതിക്ക് പച്ചക്കൊടി വീശിയതായാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട്.

അയര്‍ലണ്ടില്‍ ആമസോണിന് നിലവില്‍ 10 ഡാറ്റാ സെന്ററുകളുണ്ട്. ഇതിനു പുറമെയാണ് 20,739 ചതുരശ്ര മീറ്ററില്‍ മൊളഡാര്‍ട്ടില്‍ ആമസോണിന്റെ ഡേറ്റാ സെന്റര്‍ ആരംഭിക്കുന്നത്. പ്രോജക്ട് ജി എന്ന് നാമകരണം ചെയ്ത പദ്ധതി ഐഡിഎ യുടെ 26 ഹെക്ടറില്‍ പതിനാറ് മാസം സമയമെടുത്ത് 200 മില്യണ്‍ യൂറോ ചിലവിട്ടാണ് തുടക്കം കുറിച്ചത്.

അയര്‍ലണ്ടില്‍ ആമസോണിന് വന്‍തോതില്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ഗ്രാമപ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. നിലവില്‍ ഫെയ്‌സ്ബുക്ക്, മൈക്രോ സോഫ്റ്റ്, ആപ്പിള്‍, തുടങ്ങിയ കമ്പനികള്‍ക്കാണ് അയര്‍ലണ്ടില്‍ ഡേറ്റാ സെന്റര്‍ സ്വന്തമായുള്ളത്.

ആമസോണ്‍ വെബ് സര്‍വീസുകള്‍ക്ക് അയര്‍ലണ്ടില്‍ വിപുലമായ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങളുണ്ട്. വെബ് സര്‍വീസ് യൂണിറ്റാണ് ആമസോണ്‍ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായ ബിസിനസ്സ്. അയര്‍ലണ്ടില്‍ 2,500 ജീവനക്കാര്‍ക്ക് നിലവില്‍ ആമസോണ്‍ ജോലി നല്കിയിട്ടുണ്ട്.

 

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: