തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിക്ക് മധുര പ്രതികാരം ചെയ്ത് ഒരു ഇന്ത്യക്കാരന്‍

 

തന്റെ തലപ്പാവിന ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബന്‍ സിങ്ങിന്റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചാണ് റൂബന്‍ സിങ് പ്രതികാരം ചെയ്തത്. റൂബന്‍ സിങ്ങിന്റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‌സ് കാറുകളായിരുന്നു.

റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബന്‍ തന്റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തി. റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാറില്‍ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍താരമായിരിക്കുകയാണ് റൂബന്‍ സിങ്.

ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരില്‍ ഒരാളായ റൂബന്‍ സിങ് . റോള്‍സ് റോയ്‌സും ഫെരാരിയും ലംബോര്‍ഗിനിയുമടക്കം നിരവധി സൂപ്പര്‍കാറുകള്‍ റൂബന്‍ സിങ്ങിന്റെ ഗാരേജിലുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: