പതിനൊന്ന് വര്‍ഷത്തെ സേവനത്തിന് വീട്ടുജോലിക്കാരിക്ക് ഐറിഷ് കുടുംബം നല്‍കിയത് സ്വപ്നതുല്യമായ സമ്മാനം

 

കഴിഞ്ഞ 11 വര്‍ഷമായി വീട്ടുജോലി ചെയ്ത യുവതിക്ക് ഉടമസ്ഥരായ ഐറിഷ് കുടുംബം സ്വപ്നതുല്യമായ സമ്മാനമാണ് നല്‍കിയത്. സ്വന്തമായി വീടും യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള സഹായവും നല്‍കി. ഫിലീപ്പീന്‍സ് സ്വദേശിയായ ഏപ്രില്‍ റോസ് മാഴ്സലീനോ ഗാറ്റിനാണ് വീട് സമ്മാനമായി നല്‍കിയത്. ദുബൈയില്‍ താമസിക്കുന്ന ഐറിഷ് ദമ്പതികളായ ഹെന്റി, എലെയ്ന്‍ ഹൊറാന്‍ എന്നിവരുടെ വീട്ടില്‍ കഴിഞ്ഞ 11 വര്‍ഷമായി വീട്ടുജോലിക്കാരിയാണ് റോസ്.

വീടും വീടു നില്‍ക്കുന്ന സ്ഥലവും നല്‍കിയതിനു പുറമെ റോസിനു നാട്ടിലേക്കു പോകുമ്പോഴുള്ള ചെലവുകള്‍ വഹിക്കുന്നത് ഹൊറാന്‍ ദമ്പതികളാണ്. ഇവരുടെ അച്ഛനു രോഗങ്ങള്‍ വന്നപ്പോള്‍ ചികിത്സിക്കാനുള്ള പണം നല്‍കിയതും ഇതേ കുടുംബമാണ്. ലൈസന്‍സ് ലഭിക്കാനുള്ള സാഹചര്യങ്ങള്‍ കൈവന്നതോടെ പുതിയ കാര്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഏപ്രില്‍ റോസ്.

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന റോസിന്റെ പിതാവിന്റെ മാനസിക നില അവിടെവച്ചാണു തകരാറിലാകുന്നത്. എന്നാല്‍ വിദഗ്ദ ചികില്‍സയുടെ ഫലമായി ഇയാള്‍ ആരോഗ്യനിലയും വീണ്ടെടുത്തു കഴിഞ്ഞു. 2006ല്‍ ബ്രൂണെയില്‍ താമസിക്കുമ്പോഴാണ് റോസ് ഹൊറാന്‍ കുടുംബത്തിലെത്തുന്നത്. 2009ല്‍ ഇവര്‍ ദുബൈയിലെത്തിയപ്പോള്‍ റോസിനെയും കൂടെക്കൂട്ടുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: