ഡബ്ലിനില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും

ഡബ്ലിന്‍: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പദ്ധതിയിടുന്നു. 2015-ല്‍ ഇതിന് വേണ്ട ഫണ്ടിങ് അനുവദിക്കുന്ന ഡബ്ലിന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നടപ്പില്‍ വരുത്താന്‍ ATA-ക്ക് സാധിച്ചിരുന്നില്ല. 2020-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള പരിസ്ഥിതി കരാറുകളുടെ ഭാഗമാണിത്.

യു.കെയില്‍ ഇതിനോടകം തന്നെ പൊതുഗതാഗതത്തില്‍ ഹൈഡ്രജന്‍ എഞ്ചിനുകളാണ് പ്രയോജനപ്പെടുത്തുന്നത്. വന്‍ നിക്ഷേപം ആവശ്യമുള്ള ഈ മേഖലയില്‍ ആവശ്യമായത്ര ധനശേഖരണം നടത്താന്‍ ATA-ക്ക് കഴിയാത്തതാണ് പദ്ധതി ദീര്‍ഘിപ്പിക്കാന്‍ ഇടയാക്കിയത്. 2016-ന് ശേഷം ഇലക്ട്രിക് ബസുകള്‍ രംഗത്തിറക്കി ഫ്രാന്‍സും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു.

ഇലക്ട്രിക് എഞ്ചിനുള്ള വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിലവില്‍ അയര്‍ലണ്ടില്‍ സബ്‌സിഡികളും തുടരുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഡബ്ലിനില്‍ ആരംഭിക്കുന്ന പദ്ധതി അയര്‍ലന്‍ഡ് മുഴുവന്‍ വ്യാപിപ്പിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: