ഗ്രാമി പുരസ്‌കാരത്തില്‍ തിളങ്ങി ബ്രൂണോ മാഴ്‌സ്, എഡ് ഷീറനും പുരസ്‌കാരം

60ാം ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട മൂന്ന് പുരസ്‌കാരങ്ങള്‍ നേടി ബ്രൂണോ മാഴ്‌സ് ഇത്തവണത്തെ ഗ്രാമിയിലെ താരമായി. സോങ് ഓഫ് ദി ഇയര്‍, ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ ഇങ്ങനെ ഗ്രാമിയിലെ ശ്രദ്ധ കേന്ദ്രമായ അവാര്‍ഡുകളെല്ലാം ഈ അമേരിക്കകാരന്‍ സ്വന്തം പേരിലാക്കി. ബ്രൂണോ മാഴ്‌സിന്റെ ‘ദാറ്റ്‌സ് വാട്ട്‌ െഎ ലൈക്’ സോങ് ഓഫ് ദി ഇയറായപ്പോള്‍, 24 കെ മാജിക് ആല്‍ബം ഓഫ് ദി ഇയറായി, ബ്രൂണോ മാഴ്‌സിന്റെ 24 കെ മാജിക് തന്നെയാണ് റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടത്. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.

ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സായി എഡ് ഷീറനെ തിരഞ്ഞെടുത്തു. എക്കാലത്തെയും വലിയ ഹിറ്റായ ‘ഷേപ് ഓഫ് യൂ’വിലൂടെയാണ് ഈ ബ്രിട്ടീഷ് പോപ് ഗായകന്‍ പുരസ്‌കാരം നേടിയത്. മികച്ച പോപ് ആല്‍ബമായി തിരഞ്ഞെടുത്തതും ഷേപ് ഓഫ് യുവാണ്. ബ്രൂണോ മാഴ്‌സിന്റെ 24 കെ മാജികാണ് റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള പുരസ്‌കാരം അലെസ്സിയ കാര സ്വന്തമാക്കി. മികച്ച റാപ് ആല്‍ബം കെന്‍ഡ്രിക് ലാമറിന്റെ ‘ഡാമ്‌ന്’ ആണ്. മികച്ച റോക്ക്‌ േസാങ്ങ് ഫൂ ഫൈറ്റേഴ്‌സിന്റെ ‘റണ്‍’, മികച്ച റോക്ക് ആല്‍ബം ‘എ ഡീപര്‍ അണ്ടര്‍സ്റ്റാന്‍ഡിങ്’. കെന്‍ഡ്രിക് ലാമര്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ഹമ്പിള്‍ എന്ന ഗാനത്തിലൂടെ മികച്ച റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിലൂടെ റാപ് സങ് പെര്‍ഫോമന്‍സിനും ലാമര്‍ അര്‍ഹനായി. മികച്ച റാപ് പാട്ടും കെന്‍ഡ്രിക് ലാമറിന്റെ ഹമ്പിളാണ്.

മികച്ച ആര്‍ & ബി പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരത്തിന് ‘ദാറ്റ് വാട്ട്‌ െഎ ലൈക്കി’ലൂടെ ബ്രൂണോ മാഴ്‌സ് അര്‍ഹനായി. മികച്ച ആര്‍ & ബി ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രൂണോയുടെ തന്നെ 24 കെ മാജികിന് ലഭിച്ചു. മികച്ച ആര്‍ & ബി ഗാനത്തിനുള്ള പുരസ്‌കാരം ദാറ്റ് വാട്ട്‌ െഎ ലൈകിലൂടെ ക്രിസ്റ്റഫര്‍ ബ്രോഡി ബ്രൗണ്‍ സ്വന്തമാക്കി.

ലൂയി ഫോണ്‍സിയുടെ ഡെസ്പാസീതോ, ചൈല്‍ഡിഷ് ഗാബിനോയുടെ റെഡ്‌ബോണ്‍, അവേക്കര്‍ ഓഫ് മൈ ലവ്, ജെ ഇസഡിന്റെ ദി സ്റ്റോറി ഓഫ് ഒ.ജെ എന്നിവ നാമ നിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോപ് സംഗീത ശാഖക്ക് പുറമേ ഹിപ് ഹോപ് ആര്‍ & ബി വിഭാത്തില്‍ നിന്നുമുള്ള പാട്ടുകളും ഗായകരും പുരസ്‌കാരത്തിന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. ഗ്രാമിയില്‍ പോപിന് പ്രധാന്യം കൂടുതല്‍ ലഭിക്കുന്നു എന്ന അപവാദങ്ങള്‍ക്ക് തടയിടാനാണ് പുതിയ നീക്കം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: