കോടതിയില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ സത്യങ്ങള്‍

ഡബ്ലിന്‍: 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സംഭവബഹുലമായ Irene White-ന്റെ കൊലയാളിയെ കണ്ടെത്തി. കൊലപാതകം നടത്തിയ ആന്റണി ലാംബെ-യെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചുകൊണ്ട് സെന്‍ട്രല്‍ ക്രിമിനല്‍ കോര്‍ട്ട് ഉത്തരവിടുകയായിരുന്നു. കുറ്റക്കാരനെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ചതിന് Irene-യുടെ സഹോദരി ആന്‍ ഡെന്കസിന്‍ കോടതിക്ക് നന്ദി അറിയിച്ചു. 2

005 ഏപ്രിലില്‍ ഒന്നാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ലോത്ത് കൗണ്ടിയിലെ ഡാന്‍ടേക്കില്‍ Ice House-ല്‍ തന്റെ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കൊപ്പവും ജീവിച്ചു വരികയായിരുന്ന Irene White എന്ന 43-കാരി. കുട്ടികളെ സ്‌കൂളിലയച്ച് തിരിച്ച് വീട്ടിലെത്തി സാധാരണപോലെ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന അവര്‍ ഉച്ചയോടെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. ഉച്ച സമയം കഴിഞ്ഞും മകളെ കാണാതെ തിരഞ്ഞ് അടുക്കളയിലെത്തിയ Irene യുടെ ‘അമ്മ കണ്ടത് മകള്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയായിരുന്നു. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം നേരിട്ട Irene-യുടെ ‘അമ്മ 6 മാസത്തിനകം മരണത്തിന് കീഴടങ്ങി.

എന്തിന് വേണ്ടി Irene-കൊല്ലപ്പെട്ടു എന്നും ആരാണ് കൊലക്ക് പിന്നിലെന്നും തെളിയിക്കപ്പെടാതെ അന്വേഷണങ്ങള്‍ പാതിവഴിയിലാവുകയായിരുന്നു. ശരീരത്തില്‍ പിന്‍ഭാഗത്തും, മുന്‍ഭാഗത്തും മുപ്പതോളം കുത്തേറ്റിരുന്നു. തെളിവിന്റെ അഭാവത്തില്‍ തേഞ്ഞുമാഞ്ഞുപോയ കേസ് 2011-ല്‍ Cold Case Review Team-ന്റെ പരിഗണനക്കെത്തി. തുടരന്വേഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്നും വന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് കൊലയാളിയെ കണ്ടെത്താന്‍ സഹായകമായത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. വ്യക്തമായ തെളിവ് ലഭിച്ചതോടെ ആന്റണി ലാബേ എന്ന ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തു.

ചോദ്യം ചെയ്യലില്‍ ലാംബെ കുറ്റസമ്മതം നടത്തിയെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് ലാംബെ മൊഴി നല്‍കിയിരുന്നു. മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും ലഹരിയില്‍ Irene -യെ കൊലപ്പെടുത്തിയ ലാംബെക്ക് പിന്നീട് കുറ്റബോധമുണ്ടായതായും കോടതിയെ ബോധിപ്പിച്ചു. കുറ്റഭാരത്താല്‍ നിരവധി തവണ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപെട്ടതായും പോലീസ് കണ്ടെത്തി. Irene യെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ലാംബെക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ലാംബെയെ വാടകക്കൊലയാളിയായി ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് പോലീസ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: