മഞ്ഞും, കാറ്റും ശക്തമാകും: 13 കൗണ്ടികളില്‍ യെല്ലോ വാണിങ്: കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി മെറ്റ് ഏറാന്‍

ഡബ്ലിന്‍: കാറ്റും, മഞ്ഞും രാജ്യത്ത് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. 4 കൗണ്ടികളില്‍ മഞ്ഞ് മുന്നറിയിപ്പും, മറ്റു കൗണ്ടികളിലായി കാറ്റ് മുന്നറിയിപ്പ് ഉള്‍പ്പെടെ 13 കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടു. കാവന്‍, മോനാഗന്‍, ഡോനിഗല്‍, ലോത്ത്, ലീട്രീം കൗണ്ടികളില്‍ സ്‌നോ ഐസ് വാണിങ്ങും ഡോനിഗല്‍, ഗാല്‍വേ, ലീട്രീം, മായോ, സിലിഗോ, ക്ലയര്‍, കോര്‍ക്ക്, കെറി, ലീമെറിക് എന്നീ പ്രദേശങ്ങളില്‍ വേസ്റ്റാന്‌ലി വിന്‍ഡ് 55 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കും.

മഞ്ഞിനും, കാറ്റിനും ഒപ്പം ആള്‍സ്റ്ററിലും, കോനാട്ടിലും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് മെറ്റ് എറാനില്‍ നിന്നും അറിയിപ്പ് ലഭിച്ചു. കാറ്റിന്റെ വേഗത തീരത്തോട് അടുക്കുംതോറും വര്‍ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീച്ചുകളിലെത്തുന്നവര്‍ തീരദേശ സേനാവിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുത്.

വൈകുന്നേരങ്ങളില്‍ വേലിയേറ്റ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കടലില്‍ കുളിക്കാനിറങ്ങരുതെന്ന് കൗണ്ടി കൗണ്‍സിലുകള്‍ നിര്‍ദ്ദേശിക്കുന്നു. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് തീരദേശ നഗരങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയും കൂടുതലാണ്.

വൈകുന്നേരങ്ങളില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കരുതിയിരിക്കാനും അറിയിപ്പ് ഉണ്ട്. മഴയും, മഞ്ഞും, കാറ്റും ഉണ്ടാകുമെന്നതിനാല്‍ വേഗത കുറച്ച് മാത്രം വാഹനം ഓടിക്കുക. മഞ്ഞ് രൂക്ഷമായിരിക്കുന്ന സ്ഥലങ്ങളില്‍ ഫോഗ്ലൈറ്റ് തെളിയിക്കാന്‍ മറക്കാതിരിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: