മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത ; അയര്‍ലണ്ടില്‍ മെറ്റേണിറ്റി, പെറ്റേണിറ്റി അവധികള്‍ ഒരു വര്‍ഷം വരെ; അതും അനൂകൂല്യത്തോടെ

 

ഡബ്ലിന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന് ഗുണകരമായ നിയമ വ്യവസ്ഥയുമായി അയര്‍ലന്റിലെ സാമൂഹിക ക്ഷേമ വകുപ്പ്. മെറ്റേണിറ്റി-പെറ്റേണിറ്റി ആനുകൂല്യങ്ങള്‍ സമന്വയിപ്പിച്ച് ‘പാരന്റല്‍ ബെനിഫിറ്റ്’ എന്ന പദ്ധതിക്ക് തുടക്കമിടുമെന്ന സാമൂഹിക നീതി മന്ത്രി റെജീന ദോഹര്‍ത്തി പ്രഖ്യാപിച്ചു. ഇതനുസരിച്ച് കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷം വരെ അനുകൂല്യത്തോടെയുള്ള അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഈ പദ്ധതി അയര്‍ലണ്ടുകാരിലും പ്രവാസികളിലും ഒരുപോലെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഒരു വര്‍ഷം കാലയളവുവരെ അവധിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പദ്ധതി നടപ്പാക്കുന്നതോടെ ഒരു വര്‍ഷം വരെ സമയം നാട്ടിലെത്തി കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയും. കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ മെറ്റേണിറ്റി അവധികള്‍ 26 ആഴ്ചയും പെറ്റേണിറ്റി അവധികള്‍ 2 ആഴ്ചയുമായാണ് തുടരുന്നത്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ആദ്യ പദ്ധതിയാണിത്.

2016 സെംപ്പമ്പര്‍ ഒന്ന് മുതല്‍ ആരംഭിച്ച പെറ്റേണിറ്റി അവധിയ്ക്ക് പതിനായിരക്കണക്കിന് പേര്‍ ഇതുവരെ അര്‍ഹത നേടിയിട്ടുണ്ട്. 12 മാസം വരെയുള്ള കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ അച്ഛനമ്മമാര്‍ക്ക് നേരിട്ട് പങ്കാളികളാവാന്‍ കഴിയുന്നതോടൊപ്പം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത്തിന്റെ ഭാഗമാണിതെന്നും റെജീന ദോഹര്‍ത്തി പറഞ്ഞു. ജനിച്ച കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്ക് പുറകിലുണ്ടെന്ന് മന്ത്രി കൂടീട്ടിച്ചേര്‍ത്തു.

26 ആഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന മെറ്റേണിറ്റി അവധികള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് അറിയിച്ചുകൊണ്ടുള്ള നിരവധി പരാതികളും ലഭിച്ചിരുന്നതായി മന്ത്രി പറയുന്നു. ഉഇത്തരം അവധികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഴ്സിംഗ് സംഘടനകളും സംയുക്തിക നീതി വകുപ്പിന് അപേക്ഷകള സമര്‍പ്പിച്ചിരുന്നു. ഐ വര്‍ഷത്തിനകം തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: