തുല്യ ജോലിക്ക് തുല്യ വേതനം; അദ്ധ്യാപക സംഘടനകള്‍ സമരത്തിന്; സ്‌കൂളുകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ രക്ഷിതാക്കള്‍

 

ഡബ്ലിന്‍: തുല്യ ജോലിക്ക് തുല്യ വേദന മുദ്രാവാക്യത്തോടെ ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലന്‍ഡ് രാജ്യവ്യാപകമായി സമരം നടത്തി. 2011 ന് മുന്‍പ് ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും അതിനുശേഷമുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളം എന്ന രീതി അവസാനിപ്പിച്ച് എല്ലാ അധ്യാപകര്‍ക്കും ഏകീകൃതമായ വേതന വ്യവസ്ഥ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്.

പ്രൈമറി ടീച്ചിങ് കോഴ്സുകള്‍ക്ക് അപേക്ഷകരുടെ എണ്ണം വര്‍ധിച്ച തോതില്‍ കുറഞ്ഞു വരാനുള്ള കാരണവും രണ്ടുതട്ടിലുള്ള ശമ്പളനിരക്കാനെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. പ്രൈമറി, സെക്കന്ററി അധ്യാപകര്‍ക്കൊപ്പം ലക്ചറര്‍മാരും സമരത്തില്‍ പങ്കാളികളായി.

വിദ്യാഭ്യാസരംഗത്ത് തുടരുന്ന ഈ അസമത്വം നിരവധിതവണ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലന്റ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പഠിപ്പ് മുടക്കി മുഴുവന്‍ സമയ സമരത്തെക്കുറിച്ച് TUI ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചര്‍ച്ച നടത്തിവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: