അയര്‍ലണ്ടില്‍ യൂസ്ഡ് കാര്‍ വിപണി സജീവമാകുന്നു

ഡബ്ലിന്‍: ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് പ്രീയമേറുന്നു. ഇതിന് ആനുപാതികമായി പുതിയ കാര്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും Simi ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 39,003 പുതിയ കാറുകള്‍ വില്പന നടത്തിയപ്പോള്‍ ഈ വര്‍ഷം 37,125 കാറുകളാണ് വില്പനക്കെത്തുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണി 20.3 ശതമാനം വരെ വളര്‍ച്ച നേടിയിരിക്കുകയാണ്. ഇലക്ട്രിക് വാഹന വിപണിയും ഈ വര്‍ഷം താഴ്ന്ന വളര്‍ച്ചാ നിറക്കാന്‍ രേഖപ്പെടുത്തിയതെന്നും Simi -യുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വില്പന നടന്ന പുതിയ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത് Hyundai Tucson കാറുകളാണ്. മുന്‍ വര്‍ഷങ്ങളില്‍ 2 ബില്യണ്‍ യൂറോ വരെ സര്‍ക്കാര്‍ ഖജനാവിന് സംഭാവന നല്‍കിയിരുന്ന കാര്‍ വിപണിയില്‍ നിന്നും ഒരു ബില്യണില്‍ താഴെയുള്ള വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ സാമ്പത്തിക ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രക്സിറ്റ് നയങ്ങള്‍ ഈ വിപണിയെ സാരമായി ബാധിച്ചു തുടങ്ങിയതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2018-പകുതിയോടെ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2018-കഴിയുന്നതോടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഐറിഷ് റോഡുകള്‍ കീഴടക്കുമെന്ന പ്രതീക്ഷയും വിപണിയില്‍ സജീവമാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: