മുന്‍ ഐറിഷ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചവര്‍ക്ക് വനിതാ ദിനത്തില്‍ വത്തിക്കാന്റെ വിലക്ക്

ഡബ്ലിന്‍: വത്തിക്കാനില്‍ വെച്ച് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍ ഐറിഷ് പ്രസിഡന്റ് Mary Mc Aleese-ന് വിലക്ക്. വത്തിക്കാനിലെ മുതിര്‍ന്ന അംഗവും ഡബ്ലിന്‍ സ്വദേശിയുമായ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ Mary Mc Aleese ഉള്‍പ്പടെ മൂന്ന് സ്ത്രീകള്‍ക്കാണ് പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയത്.

വോയിസ് ഓഫ് ഫെയ്ത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് Marry Mc Aleese-ന്റെ പ്രസംഗ പരിപാടി. വനിതാ ദിനവുമായി ബന്ധപ്പെട്ട് വീവധ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായ Mary Mc Aleese-ന്റെ സാന്നിധ്യം പരിപാടിക്ക് നിഷേധിക്കപ്പെട്ടത് സംഘാടകളില്‍ അമര്‍ഷമുളവാക്കി. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമ പോരാട്ടത്തില്‍ മുന്‍ ഐറിഷ് പ്രസിഡന്റ് മുന്‍ നിരയിലുണ്ടായിരുന്നു. വനിതാ ദിനത്തില്‍ പങ്കെടുക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു രണ്ട് സ്ത്രീകളും ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരാണ്.

എന്തുകൊണ്ട് അനുമതി നിഷേധിക്കപ്പെട്ടു എന്നറിയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ച് മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് Mc Aleese. 2014-ലും വോയ്സ് ഓഫ് ഫെയ്ത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ക്കെതിരെ വത്തിക്കാന്റെ വിമര്‍ശനമുണ്ടായിരുന്നു. Mery Mc Aleese പരിപാടിയിലെ പ്രസംഗം നടത്താന്‍ തെരെഞ്ഞെടുക്കപെട്ടവരില്‍ ഒരാളാണെന്നും ഈ വിഷയത്തില്‍ അവര്‍ക്കുള്ള അറിവും പാണ്ഡിത്യവും കൂടുതലാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കണമെന്നും സംഘാടകര്‍ കര്‍ദിനാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് പരിപാടി വത്തിക്കാന് പുറത്ത് നടത്താനും Mary Mac Aleese-നെ മുഖ്യ പ്രാസംഗിക ആയി വീണ്ടും സംഘാടക സമിതി ക്ഷണിച്ചിരിക്കുകയാണ്. 2018 ഓഗസ്റ്റില്‍ അയര്‍ലണ്ടില്‍ വെച്ച് നടക്കുന്ന ലോക കുടുംബ സംഗമത്തിന്റെ പ്രധാന ചുമതല വഹിക്കുന്നതും ഇതേ കര്‍ദിനാള്‍ തന്നെയാണ്. പ്രശ്‌നത്തില്‍ പോപ്പിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് വനിതാ സംഘടനയുമായി ബന്ധപ്പെട്ടവര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: