ദന്തവിദഗ്ദ്ധന്റെ അശ്രദ്ധ: ഐറിഷ് ബോക്‌സര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം കരിയര്‍

ഡബ്ലിന്‍: 2016-ലെ റിയോ ഒളിമ്പികിന് യോഗ്യത നേടിയ ഐറിഷ് ബോക്സര്‍ സൈര്‍ സ്മിത്തിന് ഡെന്റിസ്റ്റിന്റെ ശ്രദ്ധയില്ലായ്മയില്‍ നഷ്ടമായത് സ്വന്തം കരിയര്‍. കാവന്‍ സ്വദേശിയായ സൈര്‍ കഴിഞ്ഞ ഒളിമ്പിക്‌സില്‍ അയര്‍ലണ്ടിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇത് സാക്ഷാത്കരിക്കാന്‍ സ്മിത്തിന് കഴിഞ്ഞില്ല. 2013-ല്‍ റൂട്ട്കനാലിനിടെ ചെറിയൊരു ദന്ത ഉപകരണം ഡെന്റിസ്റ്റിന്റെ അശ്രദ്ധയെ തുടര്‍ന്ന് സൈര്‍ വിഴുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ദന്തവിദഗ്ദ്ധന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഭവം ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. റിയോ ഒളിമ്പിക്സിന് വേണ്ടി ഇതിനോടകം തന്നെ സൈര്‍ സ്മിത്ത് യോഗ്യത നേടി. എന്നാല്‍ ശക്തമായ വയറുവേദനയെ തുടര്‍ന്ന് പരിശീലനം നടത്താനോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനോ സാധിച്ചില്ല. ദന്ത വിദഗ്ദ്ധന്‍ നിസ്സാരവത്കരിച്ച ഈ പ്രശ്‌നം മറ്റൊരു ഡോക്ടറുടെ സഹായത്തോടെ ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കുകയായിരുന്നു. തന്റെ കരിയര്‍ സ്വപ്നം തകര്‍ത്ത ഡോക്ടര്‍ക്കെതിരെ സൈര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസ് കോടതിക്ക് പുറത്ത് തീര്‍ത്തതായി സ്മിത്തിന്റെ കൗണ്‍സിലര്‍ കോടതിയില്‍ അറിയിച്ചു.

 

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: