ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം നടത്തി.

അയര്‍ലന്‍ഡ്: ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച് (അയര്‍ലന്‍ഡ് റീജിയണ്‍)ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദര്‍ സഖറിയാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ,വാട്ടര്‍ഫോര്‍ഡില്‍ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ സെക്രട്ടറി സിജു റ്റി.അലക്‌സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തില്‍ ഇടവക വികാരി റെവ:ഫാദര്‍ സഖറിയ ജോര്‍ജ്ജ് 2018 ഫാമിലി കോണ്‍ഫറന്‍സ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് ,വാട്ടര്‍ഫോര്‍ഡിലുള്ള മൗണ്ട് മെലറിയില്‍ വച്ച് 2018 മെയ് 5,6,7 (ശനി,ഞായര്‍,തിങ്കള്‍ ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു.കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി റെവ:ഫാദര്‍ ജോര്‍ജ്ജ് തങ്കച്ചന്‍,റെവ:ഫാദര്‍ നൈനാന്‍ കുര്യാക്കോസ് ,റെവ:ഫാദര്‍ എല്‍ദോ വര്‍ഗീസ് ,റെവ: ഫാദര്‍ അനീഷ് ജോണ്‍ ,റെവ:ഫാദര്‍ സഖറിയാ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

(വാര്‍ത്ത :ഷാജി ജോണ്‍ പന്തളം.)

 

Share this news

Leave a Reply

%d bloggers like this: