മനുഷ്യന്റെ തലച്ചോറില്‍ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന കോശങ്ങള്‍ കണ്ടെത്തി

 

ന്യൂയോര്‍ക്: മസ്തിഷ്‌കത്തില്‍ ഉത്കണ്ഠക്ക് കാരണമാവുന്ന പ്രത്യേക കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. എലിയുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത്. പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന ഈ സെല്ലുകളുടെ കൂട്ടത്തെ ഹൈപോകാമ്പസ് എന്നാണ് വിളിക്കുന്നത്. മനുഷ്യശരീരത്തിലും ഇതിന് സമാനമായ കോശങ്ങളുണ്ടെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്റര്‍ പ്രഫസര്‍ റെനെ ഹെന്‍ പറഞ്ഞു.

മസ്തിഷ്‌കത്തില്‍ പുതിയ ഓര്‍മകള്‍ രൂപവത്കരിക്കുന്നതില്‍ ഹൈപോക്യാമ്പസ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇവ സങ്കീര്‍ണമായ പരിതഃസ്ഥിതികളിലേക്ക് വരെ നയിക്കാന്‍ കാരണമാവുന്നു. ഉദാഹരണമായി എലിയെ പിടിക്കാനെത്തുന്ന മൃഗത്തെ മനസ്സിലാക്കാന്‍ ഈ സെല്ലുകള്‍ പ്രത്യേക സന്ദേശങ്ങള്‍ അയക്കുന്നു. ഇതുമൂലം അവയിലുണ്ടാകുന്ന ഭയം ശത്രുവില്‍ നിന്ന് രക്ഷപ്പെടുന്നിടം വരെയും തുടരുന്നതായി പഠനം പ്രസിദ്ധീകരിച്ച മാസികയായ ന്യൂറോണില്‍ വിശദമാക്കുന്നു. പുതിയ കണ്ടുപിടിത്തം ചികിത്സാരംഗത്ത് കാതലായ മാറ്റത്തിന് വഴിവെക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: