ജര്‍മനിയില്‍ സഖ്യകക്ഷികള്‍ തമ്മില്‍ ധാരണ; അംഗല മെര്‍കല്‍ ചാന്‍സലറാകും

 

 

ബെര്‍ലിന്‍: നാലുമാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് താല്‍ക്കാലിക പരിഹാരം. ജര്‍മനിയില്‍ തുടര്‍ച്ചയായ നാലാം തവണയും അംഗല മെര്‍കല്‍ ചാന്‍സലറാകും. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും സോഷ്യല്‍ ഡെമോക്രാറ്റുകളും തമ്മില്‍ മന്ത്രിസഭകള്‍ പങ്കിടുന്നതു സംബന്ധിച്ച് കരാറായി. 24 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രിയോടെ വിവാദ വിഷയങ്ങളിലും മന്ത്രിസഭ വിഭജനത്തിലും തീരുമാനമായത്.

സഖ്യകക്ഷിയായ സോഷ്യല്‍ െഡമോക്രാറ്റുകളുടെ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന വോെട്ടടുപ്പില്‍ കരാറിന് പിന്തുണ ലഭിച്ചാല്‍ ഏറെ വൈകാതെ അംഗല മെര്‍കല്‍ വീണ്ടും ചുമതലയേല്‍ക്കും. ധനം, വിദേശകാര്യം ഉള്‍പ്പെടെ തന്ത്രപ്രധാനമായ ആറു വകുപ്പുകള്‍ വിട്ടുനല്‍കിയും ആരോഗ്യ സുരക്ഷ, തൊഴില്‍വിസ ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ വിട്ടുവീഴ്ചക്ക് വഴങ്ങിയുമാണ് മെര്‍കല്‍ ധാരണയിലെത്തിയത്. സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് ഷുള്‍സ് വിദേശകാര്യ ചുമതലയേല്‍ക്കുമെന്നാണ് സൂചന.

മന്ത്രിസഭയില്‍ ചേരാന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് ഇത്തവണ മന്ത്രിസഭ രൂപവത്കരണം മാസങ്ങള്‍ വൈകാനിടയാക്കിയത്. 709 അംഗ ജര്‍മന്‍ പാര്‍ലമെന്റില്‍ സി.ഡി.യു^സി.എസ്.യു സഖ്യത്തിന് 246ഉം എസ്.പി.ഡിക്ക് 153ഉം സീറ്റാണുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: