മീത്തില്‍ കുടിവെള്ളം ഉപയോഗിക്കരുതെന്ന് ഐറിഷ് വാട്ടറിന്റെ അടിയന്തിര മുന്നറിയിപ്പ്

 

മീത്ത്: മീത്തില്‍ ടാപ്പ് വെള്ളം അപകടാവസ്ഥയിലെന്ന് ഐറിഷ് വാട്ടര്‍. മീത്തില്‍ 1200 ഉപഭോക്താക്കള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. Kilcloon, Moygaddy, Killeany, Kilgraige, Harristown, Brownstown, Ballynare, Butlerstown, Staffordstown, Brownrath, Blackhall Little, Waynestown തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ ക്‌ളോറിന്റെ അളവ് കൂടിയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഈ പ്രദേശങ്ങളില്‍ കുട്ടികളില്‍ തൊലിപ്പുറത്ത് കണ്ടെത്തിയ പൊള്ളലുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

ഈ വെള്ളം ടോയിലറ്റ് ഫ്‌ലാഷിന് മാത്രം ഉപയോഗിക്കാനാണ് ഐറിഷ് വാട്ടര്‍ നിര്‍ദ്ദേശിക്കുന്നത്. കുടിക്കാനും, കുളിക്കാനും, മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണ്. Kilcloon Church , Kilcloon സ്‌കൂളിലും ഐറിഷ് വാട്ടറിന്റെ ബോട്ടില്‍ വെള്ളം ലഭ്യമാണ്. ഈ സ്ഥലത്ത് വാട്ടര്‍ ടാങ്കിന് ശുദ്ധജലമെത്തിച്ചുകൊണ്ടിരിക്കുന്നതായും ഐറിഷ് വാട്ടര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഐറിഷ് വാട്ടറിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ ലൈനായ 1850 278 278 എന്ന നമ്പറുമായി ബന്ധപ്പെടുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: