വിമാനത്തിനുള്ളില്‍ കാര്‍ഗോ വയ്ക്കുന്നതില്‍ അപാകത: എയര്‍ ലിംഗാസ് വിമാനങ്ങള്‍ക്ക് നിയന്ത്രണം കൈവിട്ടത് 16 തവണ

 

ഡബ്ലിന്‍: ബാഗേജുകള്‍ വിമാനത്തിനകത്ത് വെയ്ക്കുന്നത് ശരിയാകാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എയര്‍ ലിംഗാസ് വിമാനങ്ങള്‍ക്ക് 16 തവണ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 2015 ജൂലൈ 23-ന് ഡബ്ലിനും ഫ്രാന്‍സിനുമിടയില്‍ പറന്ന എയര്‍ ലിംഗസ് വിമാനത്തിന് സംഭവിക്കാനിരുന്ന വന്‍ ദുരന്തം ചൂണ്ടിക്കാട്ടിയത് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ്.

എയര്‍ ലിംഗസ് വിമാനങ്ങളില്‍ കാര്‍ഗോ വെയ്ക്കുന്നത് ശരിയല്ലെന്നും വിമാനത്തിന്റെ നിയന്ത്രണം കൈവിടാനുള്ള സാധ്യത 90 ശതമാനമാണെന്നും വ്യോമ അപകട അന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പലപ്പോഴും വിമാനം പറന്നുയരുന്നതിന് മുന്‍പ് പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം കാര്‍ഗോ മാറ്റി വെച്ചതിനാലാണ് ദുരന്തങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നും അന്വേഷണ വിഭാഗം പറയുന്നു.

ബാഗേജുകള്‍ വിമാനത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റിയെ ബാധിക്കുന്ന രീതിയില്‍ വെയ്ക്കുന്നത് എയര്‍ക്രാഫ്റ്റിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കുമെന്ന് വ്യോമ അപകട അന്വേഷണ വിഭാഗം എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പല വിമാന അപകടങ്ങളിലും കാര്‍ഗോ പൊസിഷന് വളരെയധികം പങ്കുണ്ടെന്നും ഈ വിഭാഗം കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: