ഡബ്ലിന്‍ Weaver Park യൂറോപ്യന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ Weaver Park-ന് യൂറോപ്യന്‍ അര്‍ബന്‍ പാര്‍ക്ക് പ്രൈസ്. കഴിഞ്ഞ സെപ്റ്റംബറില്‍ നഗരമധ്യത്തില്‍ തുറന്ന ഈ പാര്‍ക്ക് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഭാഗമാണ്. കളിസ്ഥലമായും സ്‌കേറ്റിങ് പാതയായും ഉപയോഗിക്കുന്ന ഈ പാര്‍ക്ക് നഗരത്തിലെ പച്ചപ്പുള്ള പ്രദേശങ്ങളിലൊന്നാണ്. കമ്മ്യുണിറ്റി പാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവിടെ പലതരത്തിലുള്ള വിനോദ പരിപാടികളും നടക്കാറുണ്ട്.

ഇരിക്കാനും, നടക്കാനും, കായിക അഭ്യാസങ്ങള്‍ക്കും മറ്റു വിനോദങ്ങള്‍ക്കും ആവശ്യമായ രീതിയില്‍ രൂപകല്‍പന ചെയ്ത ഈ പാര്‍ക്കിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകാറുണ്ട്. Centre For Contemporary Culture of Barcelone (CCCB)-യുടെ അവാര്‍ഡാണ് ഈ പാര്‍ക്കിങ് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം നിലനിര്‍ത്തുന്ന കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യമുള്ള Weaver Park ഇതിനോടകം തന്നെ ഡബ്ലിനിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: