പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ ഡൊണേഷന്‍ ആരംഭിച്ചതായി കത്തോലിക്കാ സഭ

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ധനശേഖരണം ആരംഭിച്ചു. കാത്തോലിക് സഭാനേതൃത്വം രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി പണപ്പിരിവ് നടത്തും. മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് 20 മില്യണ്‍ യൂറോ സമാഹരിക്കേണ്ടതുണ്ടെന്ന് സഭാനേതൃത്വം അറിയിച്ചു. പണം നല്‍കുന്നവര്‍ക്ക് വേള്‍ഡ് ഫാമിലി മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് പകരം നല്‍കും.

വരുന്ന ആഗസ്റ്റില്‍ ഡബ്ലിനില്‍ വെച്ച് നടക്കുന്ന ആഗോള ഫാമിലി മീറ്റിങ്ങിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. പോപ്പിന് സംരക്ഷണം ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഐറിഷ് സര്‍ക്കാരിന്റേതാണ്. പോപ്പിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ തന്നെ മുന്‍പന്തിയിലുണ്ടാകുമെന്ന സൂചനയാണ് ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: