2025 ആകുന്നതോടെ ഡബ്ലിനില്‍ ജലവിതരണം നിലക്കും: മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വരും വര്‍ഷങ്ങളില്‍ ജലവിതരണം നടത്താന്‍ 2 ബില്യണ്‍ യൂറോ വേണ്ടിവരുമെന്ന് ഐറിഷ് വാട്ടര്‍. പ്രതിദിനം 330 മില്യണ്‍ ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ 70 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ അനിവാര്യമായി വരും. ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വന്‍ തോതിലുള്ള ജലവിതരണ സംവിധാനങ്ങള്‍ ആവശ്യമായി വരും. ഇതോടനുബന്ധിച്ച് വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കാനും പദ്ധതി തയ്യാറാക്കും.

ഡബ്ലിന്‍ നഗരത്തില്‍ വരും വര്‍ഷങ്ങളില്‍ 30 ശതമാനം വരെ ജനസംഖ്യ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2018 മുതല്‍ നഗരത്തിലെ ജലവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരേണ്ടതുണ്ടെന്നും ഐറിഷ് വാട്ടര്‍ സിറ്റി കൗണ്‍സിലിനെ അറിയിച്ചിരിക്കുകയാണ്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: