പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് ഐറിഷ് ഭാഷ അഭിമുഖം നിര്‍ബന്ധമാക്കുന്നു

ഡബ്ലിന്‍: ഐറിഷ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിന് ഇനി മുതല്‍ ഐറിഷ് ഭാഷയിലുള്ള അഭിമുഖം നേരിടേണ്ടി വരും. രാജ്യത്തെ ഐറിഷ് കമ്യുണിറ്റി ഭാഷ വികസനത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌ക്കാരം. കുട്ടികളില്‍ ഐറിഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇംഗ്ലീഷ് ഭാഷ കൂടുതലാലും സംസാരിക്കുന്ന അയര്‍ലണ്ടില്‍ ഐറിഷ് സംസാരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇത്തരമൊരു തീരുമാനത്തിന് പുറകിലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവില്‍ പ്രീസ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധിത അഭിമുഖം അനുവദനീയമല്ല. രാജ്യത്തെ കുടിയേറ്റക്കാര്‍ക്കും, ഐറിഷ് ഭാഷ വശമില്ലാത്ത മറ്റ് ജനവിഭാഗനാള്‍ക്കും ഈ നിബന്ധനയില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അയര്‍ലണ്ടില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐറിഷ് ഭാഷ നിര്‍ബന്ധിത വിഷയമായും മാറ്റിയേക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: