ഡബ്ലിനില്‍ 5000-ത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല

ഡബ്ലിന്‍: ഇ.എസ്.ബിയുടെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഡബ്ലിന്‍ നഗരത്തില്‍ ഭാഗികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ടെമ്പിള്‍ ബാറിലെ ഇ.എസ്.ബി സബ് സ്റ്റേഷനില്‍ കഴിഞ്ഞ പകല്‍ ആണ് പെട്ടെന്ന് വൈദ്യുതി നിലച്ചത്. ഇതിനെ തുടര്‍ന്ന് ഡബ്ലിന്‍, ഡബ്ലിന്‍ 2 എന്നിവിടങ്ങളിലായി 5000 ത്തോളം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. വീടുകള്‍ക്ക് പുറമെ ബിസിനസ്സ് മൂന്ന് മണിക്കൂര്‍ സമയത്തേക്ക് നിശ്ചലാവസ്ഥയിലായി. ഇ.എസ്.ബിയുടെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് താത്ക്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് ഇ.എസ്.ബി വൃത്തങ്ങള്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: