ബംഗാരാ നൃത്തചുവടുകളുമായി ജസ്റ്റിന്‍ ട്രൂഡോ വിഡിയോ വൈറല്‍

 

ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ട ഇന്ത്യ സന്ദര്‍ശനത്തിന്റെ ലഹരിയില്‍ മുഴുകിയ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ കാനേഡിയന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ ഇന്ത്യന്‍ പഞ്ചാബി നൃത്തരൂപമായ ഭാംഗ്രായില്‍ ചുവടുവെച്ചു.  കറുത്ത ഷെര്‍വാണിയണിഞ്ഞ് ബംഗാര നൃത്ത ചുവടുകളുമായെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കയ്യടികളോടെയാണ് ആളുകള്‍ സ്വീകരിച്ചത്.

വ്യാഴാഴ്ച ഡല്‍ഹിയിലെ കനേഡിയന്‍ ഹൗസില്‍ നടന്ന പരിപാടിയിലാണ് പത്‌നി സോഫിയ ട്രൂഡോയ്‌ക്കൊപ്പം ബംഗരാ നൃത്തം ചെയത് പ്രധാനമന്ത്രി വേദിയിലെത്തിയത്. ദോല്‍ സംഗീതത്തിനൊപ്പം ട്രൂഡോ ചുവട് വെച്ചതോടെ ആളുകള്‍ക്കും ആവേശമായി.

ട്രൂഡോയുടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ പരിപാടിക്കെത്തിയ പത്ര പ്രവര്‍ത്തകരിലൊരാള്‍ ഫോണില്‍ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറല്‍ 12 മണിക്കൂറിനുള്ളില്‍ 60000 പേരാണ് ട്രൂഡോയുടെ നൃത്തം കണ്ടത്.

 

Share this news

Leave a Reply

%d bloggers like this: