ഹൃദയത്തിന് റേഡിയേഷന്‍ ഏല്‍ക്കാത്ത നൂതന ക്യാന്‍സര്‍ ചികിത്സയുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി

കോര്‍ക്ക്: ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിതര്‍ക്ക് ആധുനിക അര്‍ബുദ ചികിത്സ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ലഭ്യമാകും. ഇടത് ഭാഗത്ത് സ്ഥാനാര്‍ബുദമുള്ള സ്ത്രീകള്‍ക്ക് ഹൃദയത്തിന് റേഡിയേഷന്‍ ഏല്‍ക്കാതെയുള്ള റേഡിയോ തെറാപ്പി സര്‍വീസാണ് ലഭിക്കുക. ഡീപ് ഇന്‍സ്പിരേഷന്‍ ബ്രീത്ത് ഹോള്‍ഡ് (DIBH) എന്ന തെറാപ്പി സര്‍വീസാണ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ 60 ശതമാനം ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്കും ഇത് പ്രയോജനപ്രദമാകും.

ഇടത് ഭാഗത്ത് സ്തനാര്‍ബുദം ബാധിച്ച രോഗികള്‍ക്ക് റേഡിയേഷന്‍ തെറാപ്പി നടത്തുമ്പോള്‍ ഹൃദയത്തിന് വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. ഇതിനൊരു പരിഹാരമാര്‍ഗമാണ് DIBH. ശ്വാസം വന്‍ തോതില്‍ ഉള്ളിലേക്ക് എടുപ്പിച്ച് നടത്തുന്ന ഈ തെറാപ്പി സമയത്ത് ഹൃദയവും-നെഞ്ചും പാലിക്കുന്ന അകലം, ഹൃദയത്തിനേല്‍ക്കുന്ന റേഡിയേഷനെ തടഞ്ഞു നിര്‍ത്തും. പുതിയ ചികിത്സ പദ്ധതിയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നത് Aid Cancer എന്ന സന്നദ്ധ സംഘടനയാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: