മീത്തില്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കടുത്ത ആശങ്ക രേഖപ്പെടുത്തി എച്ച്.എസ്.ഇ

 

മീത്ത്: മീത്തില്‍ Meningitis ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ രോഗം പടര്‍ന്നു പിടിച്ചേക്കുമെന്ന് പരക്കെ ആശങ്ക. മീത്തില്‍ ഈ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചതോടെ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്.എസ്.ഇ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. Meningitis സംശയത്തെ തുടര്‍ന്ന് മീത്ത് ആശുപത്രിയില്‍ 5 കുട്ടികള്‍ ഒബ്സര്‍വേഷന്‍ തുടരുമ്പോഴാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടത്. ഇതിനെ തുടര്‍ന്ന് Meningitis റിസര്‍ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സജന്യ ഹെല്പ് ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹെല്പ് ലൈനില്‍ മറുപടി ലഭിക്കും. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞുവന്ന ഈ രോഗം വീണ്ടും സജീവമായതില്‍ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തി. ഈ രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 1800 413344 എന്ന ടോള്‍ ഫ്രീ നമ്പറിലോ www.meningitis.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: