ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍; മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം വന്‍ വിജയം

 

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭത്തിന് വിജയകരമായ സമാപനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിതളളുക എന്നതുള്‍പ്പെടെയുള്ള കര്‍ഷകര്‍ മുന്നോച്ചുവച്ച വിവിധ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിക്കുകയായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഫെഡ്നാവിസ് അറിയിച്ചു.

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിച്ച ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്ന് സംസ്ഥാന തലസ്ഥാനമായ മുംബൈയിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി, കര്‍ഷസമര നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. മഹാരാഷ്ട്ര നിയമസഭ വളയാനായിരുന്നു സമരക്കാരുടെ തീരുമാനം. ഇതേതുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്. ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

രാജ്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള സമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ആറുദിവസംമുന്‍പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഇന്ന് മുംബൈയിലെത്തിയപ്പോഴേക്കും ജാഥാംഗങ്ങള്‍ ഒരു ലക്ഷത്തിലധികമായിരുന്നു.

ഇന്ന് രാവിലെ മുംബൈ നഗരത്തിലെത്താനായിരുന്നു കര്‍ഷകരുടെ തീരുമാനമെങ്കിലും പൊതുപ്രവേശന പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇന്നലെ രാത്രി തന്നെ മുംബൈയിലെ ആസാദ് മൈതാനിയിലെത്താന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനാല്‍ വിശ്രമമില്ലാതെ രാത്രിയും കര്‍ഷകര്‍ കാല്‍നടയാത്ര തുടര്‍ന്ന് രാത്രി തന്നെ ആസാദ് മൈതാനിയില്‍ എത്തിച്ചേരുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: