ഡിലീറ്റ് ഫോര്‍ എവരിവണ്‍; പുതിയ നീക്കവുമായി വാട്സ്ആപ്പ്

 

അബദ്ധത്തില്‍ അയച്ചുപോകുന്ന വാട്സ്ആപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് ,സമയ പരിമിതിയാണ് വാട്സ്ആപ്പ് നല്‍കുന്നത്. ഇത് ഒരു മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്. എന്നാല്‍ വാട്സ്ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചര്‍.

നിലവില്‍ ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് വാട്സ്ആപ്പ് ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് സംബന്ധിച്ച അറിയിപ്പ് സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും.

24 മണിക്കൂര്‍ സമയം ഇതിനായി നിശ്ചയിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. അതായത് നിയമവിരുദ്ധമായി സന്ദേശം നീക്കം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. വാട്സ്ആപ്പ് ഫാന്‍ വെബ്സൈറ്റ് ആയ വാബീറ്റ ഇന്റഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: